കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കി ഓൺലൈൻ പഠനം സർവ്വസാധാരണമായ ഈ സാഹചര്യത്തിൽ ഒരു മികച്ച മാതൃക സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . 500/- രൂപ മാസ അടവുമുള്ള 30 മാസസമ്പാദ്യ പദ്ധതിയിൽ ചേർന്ന് മൂന്ന് മാസം മുടക്കം കൂടാതെ തവണകൾ അടയ്ക്കുന്നവർക്ക് ലാപ്ടോപ്പ് കെ .എസ്.എഫ്.ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
How to Apply Online
- കുടുംബശ്രീ അംഗംങ്ങള്‍ക്ക് “അപേക്ഷിക്കുക” എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ആവശ്യമായ അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിച്ച് അപേക്ഷിക്കാം.
- കുടുംബശ്രീയും കെഎസ്എഫ്ഇ യും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ചിട്ടി സ്കീം 500രൂപ വീതം 30 മാസം തവണകളായാണ് അടക്കേണ്ടത്.
- 500 രൂപ വീതം മൂന്നു തവണ അടച്ചു ചിട്ടി സ്കീമിൽ ചേർന്ന് അംഗങ്ങൾക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു.
- 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങൾ വിദ്യാർഥി സ്കീമിൽ ഇതിനോടകം ചേർന്നിട്ടുണ്ട്.
- ഐടി മിഷൻ മുഖേന നാല് കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്. HP, Acer, Lenovo, Coconics എന്നീ കമ്പനികളുടെ ലാപ്ടോപ്പുകൾ ആണ് നിലവിൽ പദ്ധതി മുഖേന വിതരണം ചെയ്യുന്നത്
- Purchase Order കമ്പനിക്ക് കൊടുക്കുമ്പോൾ ഒരു Tracking ID രേഖപ്പെടുത്തിയ SMS അപേക്ഷകർക്ക് വരുകയും , അതു ഉപയോഗിച്ച് അപേക്ഷയുടെ status പരിശോധിക്കാവുന്നതും ആകുന്നു
Laptop Model
For more details and online application visit https://vidyashree.kerala.gov.in/