തിരുവനന്തപുരം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ കേന്ദ്രീകൃത വെബ് പോർട്ടലായ “സാരഥി” യിലേക്ക് മാറ്റുന്ന പോർട്ടിംഗ് നടപടികൾ പൂർത്തിയായി.

0
903

തിരുവനന്തപുരം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ കേന്ദ്രീകൃത വെബ് പോർട്ടലായ “സാരഥി” യിലേക്ക് മാറ്റുന്ന പോർട്ടിംഗ് നടപടികൾ പൂർത്തിയായി. ഇൗ സാഹചര്യത്തിൽ പ്രസ്തുത ലൈസൻസുകളുടെ നമ്പർ ഫോർമാറ്റിൽ താഴെ കാണിച്ച രീതിയിൽ മാറ്റം വന്നിട്ടുള്ളതായി അറിയിക്കുന്നു.
ആയതിനാൽ കേന്ദ്രീകൃത വെബ് പോർട്ടൽ ആയ പരിവാഹൻ (സാരഥി) സൈറ്റിലൂടെ ലഭിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കായി (ലൈസൻസ് നമ്പർ വിവരങ്ങൾ അറിയാൻ, അപേക്ഷ തയ്യാറാക്കാൻ)നിങ്ങളുടെ ലൈസൻസ് നമ്പർ, പോസ്റ്ററിൽ പറയുന്ന ഫോർമാറ്റിലേക്ക് മാറ്റി ഉപയോഗിക്കുക.
ശ്രദ്ധിക്കുക: ഇതുവരെ പോർട്ടിംഗ് പൂർത്തിയായ തിരുവനന്തപുരം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ലൈൻസുകൾക്കാണ് ഇത് ബാധകം. മറ്റു ജില്ലകളിലെ പോർടിങ് പൂർത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കും.

Leave a Reply